കൊലപാതക കേസ് പ്രതി 35 വര്‍ഷങ്ങള്‍ക്ക്‌ശേഷം പിടിയിലാകുമ്പോള്‍ പുരോഹിത വേഷത്തില്‍

പോലീസിന്റെ കണ്ണുവെട്ടിച്ച് 35 വര്‍ഷം ഒളിവില്‍ കഴിഞ്ഞ കൊലപാതക കേസ് പ്രതി പിടിയിലാകുമ്പോള്‍  പുരോഹിത വേഷത്തില്‍. യുപിയിലെ ഉന്നാവോയിലാണ് സംഭവം.പോലീസിനെയും മറ്റുള്ളവരെയും കബളിപ്പിക്കാന്‍ പുരോഹിത വേഷത്തിലായിരുന്നു പ്രതിയായ ശാസ്ത്രി കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു.  നിരന്തരമായി സ്ഥലം മാറുകയും ഫോണുകള്‍ ഉള്‍പ്പെടെ മാറുകയും ചെയ്തതോടെ് ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിയാതെ പോയി. ശാസ്ത്രിക്ക് ഇപ്പോള്‍ 55 വയസുണ്ട്.സംഭവം നടക്കുമ്പോള്‍ 20 വയസായിരുന്നു.

1982-ല്‍ ഉന്നാവോയിലെ മജ്റ ഗ്രാമത്തില്‍ നടന്ന കൊലപാതകേസിലാണ് ഇയാള്‍ ഒളിവില്‍ പോകുന്നത്. തന്റ അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യം ലഭിക്കുകയും ചെയ്ത ഇയാളെ അതിനു ശേഷം ആരും കണ്ടിട്ടില്ല. പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അതേസമയം കൂട്ടു പ്രതികളായ ഒമ്പതു പേരുടെ വിചാരണ ഇതിനിടയില്‍ കഴിയുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. അപ്പോഴും ശാസ്ത്രിയെക്കുറിച്ച് ആര്‍ക്കും വിവരം നല്‍കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ 2013-ല്‍ കാണ്‍പൂര്‍ ബാര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ശാസ്ത്രിയുമായി സാമ്യമുണ്ടെന്ന് പോലീസിന് സംശയം തോന്നി. ഇതിനിടെ, ഇയാളുടെ മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിക്കുകയും ഒടുവില്‍ ഉന്നാവോയില്‍ വച്ച് ഇയാള്‍ പോലീസ് പിടിയിലാവുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News