ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി വെള്ളായണിക്കായലിന് പുതിയ മുഖം നല്‍കാന്‍ സര്‍ക്കാര്‍

തിരുവനന്തന്തപുരം വെള്ളായണി കായലിന് പുതിയ മുഖം സമ്മാനിക്കാൻ സംസ്ഥാന സർക്കാരിന്‍റെ പദ്ധതി. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമായി കിഫ്ബി പദ്ധതിൽ ഉൾപ്പെടുത്തിയാണ് കായലിനെ സംരക്ഷിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.

കായലിൽ അടിഞ്ഞ് കൂടികിടക്കുന്ന പായലും കുളവാ‍ഴ അടക്കമുള്ള മാലിന്യങ്ങളും നാട്ടുകാരുടേയും വിവിധസംഘടനകളുടെയും നേതൃത്വത്തിൽ നീക്കം ചെയ്തു വരുകയാണ്.

ഇതിന് പിന്നാലെയാണ് കായലിനെ ഉത്തരവാദിത്ത ടൂറിസത്തിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറെടുക്കുന്നത്. മാത്രമല്ല സർക്കാരിന്‍റെ ഓണോഘോഷ പരിപാടിയുടെ ഭാഗമാക്കുകയും ചെയ്യും. കായലും പരിസരപ്രദേശവും ടൂറിസം മേഖലയായി വികസിക്കുന്നതോടെ നാട്ടുകാർക്കും അത് പ്രയോജനപെടും.

പദ്ധതിയുടെ ഭാഗമായി കായലിന് കുറുകെ രണ്ട് ഫ്ലൈഒാവർ സ്ഥാപിക്കും.നിലവിലെ രണ്ട് ബണ്ട്റോഡുകൾ മാറ്റി കയൽസൗന്ദര്യം വർദ്ധിപ്പിക്കും.

പരിസ്ഥിതി സൗഹൃദബോട്ടിംഗും കായലിന് ചുറ്റുമായി റിംഗ് റോഡുകളും സൈക്കിൾ പാതയും നിർമ്മിക്കും. ശുദ്ധജല തടാകമായതിനാൽ ജല വിതരണപദ്ധതികൾക്ക് തടസമാകാത്തരീതിയിലായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക.

പ്രദേശത്തെ കൃഷി സമ്പുഷ്ടമാക്കാൻ ജലസേചനത്തിനായി കമ്യൂണിറ്റി മൈക്രോ ജലസേചന പദ്ധതികളും തയ്യാറാക്കും. ഇതുസംബദ്ധിച്ച പഠനം നടത്താൻ അധികൃതർ കായലിൽ സന്ദർശനം നടത്തി. സർക്കാരിന് ഉടൻ ഇവർ റിപ്പോർട്ട് സമർപ്പിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here