
ആണവ ബോംബുകള്‍ യുദ്ധത്തില്‍ അനിവാര്യമായ സാഹചര്യത്തില്‍ മാത്രം പ്രയോഗിക്കാനായി വന്‍ ശക്തി രാജ്യങ്ങള്‍ കരുതി വെച്ചിരിക്കുന്നവയാണ്. എന്നാല്‍ പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ആറ്റംബോംബ് ഉപയോഗിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം. ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ് ഉപയോഗിക്കണമെന്ന ട്രംപിന്റെ ആവശ്യം അമേരിക്കന്‍ വാര്‍ത്താ സൈറ്റായ ആക്സിയോസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
വൈറ്റ് ഹൗസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി, നാഷണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചക്കിടെയാണ് ട്രംപ് ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്ന് നടന്ന സംഭാഷണമാണ് ഇതെന്ന് ആക്സിയോസ് വ്യക്തമാക്കിയിട്ടില്ല. ചുഴലിക്കാറ്റിനെ പറ്റിയുള്ള വിശദീകരണം നല്‍കുന്നതിനിടെയാണ് ഇത്തരമൊരു പരാമര്‍ശം ട്രംപ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here