ലൈവ് ന്യൂസിനിടെ ചിലന്തി; പരിപാടി മുടക്കാതെ അവതാരകന്‍; വീഡിയോ കാണാം

ബിബിസി ന്യൂസിന്റെ ലൈവിനിടെ എത്തിയ അപ്രതീക്ഷിത അതിഥി അവതാരകനേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചു. അടിമക്കച്ചവടത്തെക്കുറിച്ച് ഗ്ലാസ്‌കോ സിറ്റി കൗണ്‍സിലര്‍ ഗ്രഹാം ക്യാംബെല്ലിന്റെ ലൈവ് അഭിമുഖത്തിനിടെയാണ് ഭീമന്‍ ചിലന്തിയെ സ്‌ക്രീനില്‍ കണ്ടത്.

ജീവനുള്ള ചിലന്തിയുടെ ചലനങ്ങള്‍ സ്‌ക്രീനില്‍ അലസോരം സൃഷ്ടിച്ചെങ്കിലും ഗൗരവമേറിയ ചര്‍ച്ച നിര്‍ത്താന്‍ അവതാരകന്‍ തയ്യാറായില്ല. ക്യാമറ ലെന്‍സിലായിരുന്നു ചിലന്തിയെന്നതും അവതാരകന് തുണയായി.

ചിലന്തിയെ മാറ്റാന്‍ നിന്നാല്‍ പരിപാടി തടസപ്പെടുമെന്നതിനാല്‍ അവതാരകന്‍ മനസാന്നിധ്യം കൈവിടാതെ അവതരണം തുടരുകയായിരുന്നു. അഭിമുഖത്തിന്റെ അവസാനം ചിലന്തി കാരണം പ്രേക്ഷകര്‍ക്കുണ്ടായ അലോസരത്തിന് അവതാരകന്‍ മാപ്പ് പറയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel