‘സാഹോ’ 30ന് എത്തും; കേരളത്തില്‍ റിസര്‍വേഷന്‍ ആരംഭിച്ചു

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സാഹോ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഈ മാസം 30ന് എത്തുന്ന ചിത്രത്തിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു. കേരളത്തില്‍ എല്ലാ കേന്ദ്രങ്ങളിലും മികച്ച ബുക്കിംഗ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായെത്തിയ ട്രെയ്ലര്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 350 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോയില്‍ ശ്രദ്ധാ കപൂറാണ് നായിക. ലാല്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് മറ്റ് താരങ്ങള്‍.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സാഹോ സുജീത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തില്‍ മൊഴി മാറ്റിയും സാഹോ എത്തുന്നുണ്ട്. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ആര്‍.ഡി. ഇല്യൂമിനേഷന്‍സാണ് ഈ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News