കവളപ്പാറയില്‍ തെരച്ചില്‍ രണ്ട് ദിവസം കൂടി തുടരും: കലക്ടര്‍ ജാഫര്‍ മാലിക്‌

നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ട് ദിവസം കൂടി തുടരുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്.

പോത്തുകല്ലിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

ഇനി 11 പേരെയാണ് കവളപ്പാറയിൽ കണ്ടെത്താനുള്ളത്. റവന്യൂ അധികൃതർക്ക് പുറമെ, കാണാതായവരുടെ ബന്ധുക്കൾ കൂടി പങ്കെടുത്ത യോഗത്തിലാണ് കവളപ്പാറ പ്രദേശത്ത് തിരച്ചിൽ തുടരാൻ തീരുമാനമായത്.

ഇന്നും നാളെയും തിരച്ചിൽ തുടരും. തിരച്ചിൽ നിർത്തുന്ന കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നും യോഗത്തിന് ശേഷം ജില്ലാ കളക്ടർ പറഞ്ഞു.

കാണാതായവരെ മരിച്ചതായി കണക്കാക്കി ധന സഹായം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് മറ്റു തടസ്സഎൽങ്ങളുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു.

ക്യാമ്പിൽ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ വാടകവീടുകൾ കണ്ടെത്തുമെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു പ്രളയ ദുരിത ബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിൽ ചർച്ചയായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here