കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ഇരുപത്തെട്ടിടങ്ങളില്‍ ഐകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട് എസ്എഫ്‌ഐ

കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇന്ന് നോമിനേഷൻ സമർപ്പിച്ചപ്പോൾ 28 കോളേജു കളിൽ എസ് എഫ് ഐ എതിരില്ലാതെ യൂണിയൻ നേടി.

കണ്ണൂർ ജില്ലയിൽ 21ഉം കാസർഗോഡ് 6 ഉം വയനാട് ഒരു കോളേജുമാണ്‌ നേടിയത്.കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റുകളായ പാലയാട് കാമ്പസ്, മാങ്ങാട്ടുപറമ്പ് കാമ്പസ്, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്, നീലേശ്വരം പി കെ രാജൻ മെമ്മോറിയൽ കാമ്പസ്,

മാനന്തവാടി കാമ്പസ്, മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ്, മാത്തിൽ ഗുരുദേവ് കോളേജ്, കുറ്റൂർ ആദിത്യകിരൺ കോളേജ്, പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ്, നെരുവമ്പ്രം ഐഎച്ച്ആർഡി കോളേജ്, മോറാഴ കോളേജ്,

തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്, പട്ടുവം ഐഎച്ച്ആർഡി കോളേജ്, തിമിരി ഔവ്വർ കോളേജ്, ഇ എം എസ് ഐഎച്ച്ആർഡി കോളേജ് ഇരിട്ടി,

കൂത്തുപറമ്പ് എം ഇ എസ് കോളേജ്, പുക്കളം ഐഎച്ച്ആർഡി കോളേജ്, പിണറായി ഐഎച്ച്ആർഡി കോളേജ്, കല്യാശ്ശേരി ആംസ്റ്റക്ക്, കരിവെള്ളൂർ നെസ്റ്റ്, എ ഡബ്ല്യു എച്ച് കോളേജ് പയ്യന്നൂർ, മയ്യിൽ ഐ ടി എം കോളേജ്, ചൊക്ലി ഗവ കോളേജ്, പള്ളിപ്പാറ ഐഎച്ച്ആർഡി കോളേജ്,

നീലേശ്വരം സനാദന ആർട്സ് ആൻഡ് സയൻസ് കോളേജ്, ഐഎച്ച്ആർഡി മോഡൽ കോളേജ് മടിക്കൈ, എസ് എൻ ഡി പി കോളേജ് കാലിച്ചാനടുക്കം, കരിന്തളം കോളേജ്,മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ ആകെ മത്സരം നടക്കുന്ന 64 ക്ലാസിൽ 49 ലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു.

തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ സ്ഥാനങ്ങളിലും മാനന്തവാടി ഗവ കോളേജിൽ ജനറൽ സെക്രട്ടറി, യുയുസി, എഡിറ്റർ, മാനന്തവാടി പി കെ കാളൻ കോളേജിൽ ചെയർമാൻ, യുയുസി, എഡിറ്റർ,

പനമരം ഡബ്ല്യുഎംഒ ഇമാം ഗസാലി കോളേജിൽ ജനറൽ സെക്രട്ടറി, കണ്ണൂർ എസ് എൻ ജി കോളേജിൽ ജോയിന്റ് സെക്രട്ടറി, മാനന്തവാടി മേരിമാതയിൽ യുയുസി സ്ഥാനങ്ങളിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു.

ഇതോടെ വയനാട് ജില്ലയിലെ ആകെ 5 കൗൺസിലർമാരിൽ 4 ഉൾപ്പടെ 38 എണ്ണം എസ് എഫ് ഐ നേടി. വിധിയെഴുതാം വർഗ്ഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് കാമ്പയിൻ പ്രവർത്തനം സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News