ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശിയായ സന്തോഷിനെയാണ്‌
പോലീസ് അറസ്റ്റു ചെയ്തത്. സംഭവം മറച്ചു വച്ച ക്ലാസ് ടീച്ചർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസിൽ പഠിയ്ക്കുന്ന ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ ശ്രീകാര്യം സ്വദേശിയായ സന്തോഷിനെയാണ്‌ പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ വൈകിട്ട് 5.30 ഓടു കൂടി മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പിടി കൂടിയത്. കഴിഞ്ഞ മാസം 27നാണ് സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകർ ഉപയോഗിക്കുന്ന ബാത്ത് റൂമിൽ കൊണ്ട് പോയി നിരവധി തവണ പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മ അറിയുന്നത്.തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ അദ്ധ്യാപകൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു.തുടർന്നാ ഇന്നലെ പ്രതിയെ അറസ്റ്റു ചെയ്തത്.പീഡനവിവരം കുട്ടി ആദ്യം ക്ലാസ് ടീച്ചറോട് പറഞ്ഞെങ്കിലും ക്ലാസ് ടീച്ചർ ബോധപൂർവ്വം മറച്ചു വച്ചു എന്ന മൊഴിയിൽ നിയമോപദേശം തേടിയ ശേഷം കേസ് എടുക്കുമെന്ന് ശ്രീകാര്യം സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.