
കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും. പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം തൊടുപുഴ മുൻസിഫ് കോടതിയിൽ നിന്നും ഇടുക്കി മുൻസിഫ് കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു.
ഈ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പട്ട് ജോസ് കെ മാണി എംപി നൽകിയ അപ്പീലിലാണ് കട്ടപ്പന സബ് കോടതി വിധി പറയുക.
കെ എം മാണിയുടെ മരണത്തിനു പിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. ഇതിനെതിരെ പി ജെ ജോസഫ് വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു.
പാർട്ടി ചെയർമാനെന്ന നിലയിലുള്ള ജോസ് കെ മാണിയുടെ പ്രവർത്തനം തടഞ്ഞായിരുന്നു ഉത്തരവ്.
പാലാ ഉപതിരഞ്ഞെടുപ്പ‌് അടുത്തിരിക്കെ, ജോസഫ് – ജോസ‌് പക്ഷം ഏറ്റുമുട്ടൽ തുടരുന്നത‌് യുഡിഎഫിന‌് തലവേദനയാണ‌്. യുഡിഎഫ‌് സ്ഥാനാർഥിക്കു വേണ്ടി നിലകൊള്ളുമെന്ന‌് പറയുമ്പോഴും ജോസ‌് കെ മാണി നിർദേശിക്കുന്നയാൾക്ക‌് രണ്ടില ചിഹ‌്നം നൽകില്ലെന്ന‌് പി ജെ ജോസഫ‌് വ്യക്തമാക്കിയിട്ടുണ്ട‌്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here