കേരളപോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി കൊല്ലത്തു നടന്ന കേരളപോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.ശബരിമലയെ കലാപഭൂമിയാക്കാനുള്ള നീക്കത്തെ പോലീസ് തടഞ്ഞെന്നും പ്രളയ കാലത്ത് രക്ഷാ പ്രവർത്തനങളിൽ മാതൃകാപരമായാണ് പോലീസ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രളയകാലത്ത് നടത്തിയ ധീരമായ രക്ഷാപ്രവർത്തനത്തിനും കലാപം നടത്താൻ ലക്ഷ്യമിട്ട് ഗൂഡാലോചനയുമായി ശബരിമലയിൽ എത്തിയവരെ തടഞ്ഞതിനും നാടിന് വേണ്ടി പൊലീസിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ പവിത്ര സന്നിധാനത്തെ കലാപഭൂമിയാക്കാൻ എത്തിയവർ ആക്രമിച്ചിട്ടും പൊലീസ് പ്രതികരിച്ചില്ല. അത് അവരുടെ ദൗർബല്യമല്ല, സഹനശക്തിയും ബോധവുമാണ്. ആ കാര്യത്തിൽ കേരളം പൊലീസിനോട് കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

സുപ്രീംകോടതി പറഞ്ഞത് പോലെ കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥ കേരളത്തിലെ അന്വേഷണ ഏജൻസികൾ നേരിടുന്നില്ല. പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായം ആകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഒറ്റപ്പെട്ടതെങ്കിലും ലോക്കപ്പ് മർദനത്തെ ഗൗരവമായി കാണണം. പരിഷ്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടത്തി ചില ദുഷ്പേരുകൾ ഉണ്ടാക്കി. പ്രളയ ബാധിതരെ സഹായിക്കാൻ സേനാംഗങളിൽ നിന്ന് പോലീസ് അസോസിയേഷൻ സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.അസോസിയേഷന്റെ 19 യൂണിറ്റുകൾ നിർദ്ദനരായവർക്കും പ്രളയദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കും വീടുവെച്ചു നൽകുമെന്നും അസോസിയേഷൻ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News