മലയാളി വഴിയോര കച്ചവടക്കാരന് മുംബൈയിൽ ദാരുണമായ അന്ത്യം

മുബൈയിൽ ഫോർട്ട് മെട്രോക്ക് സമീപമുള്ള ബോംബെ ഹോസ്പിറ്റലിനു സമീപം ഇളനീർ കച്ചവടം നടത്തുന്ന മുഹമ്മദലിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. പാലക്കാട് ഒറ്റപ്പാല० താലൂക്കിലെ തൃക്കടീരി പഞ്ചായത്തിലെ ആറ്റാശ്ശേരി സ്വദേശിയായ മുഹമ്മദലി 45 വർഷമായി മുബൈയിൽ കച്ചവടം നടത്തുകയാണ്. കഴിഞ്ഞ 10 വർഷമായി മുബൈ ഹോസ്പിറ്റലിനുമുന്നിൽ ഇളനീർ കച്ചവട० നടത്തിവരുന്നു.

മുഹമ്മദലിയുടെ കടക്ക് മുന്നിലിരുന്ന് മദ്യപിക്കുകയും മയക്കു മരുന്നു കഴിക്കുകയു० ചെയ്ത സാമൂഹികദ്രോഹികളോട് തന്റെ കടയുടെ മുന്നിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു മുഹമ്മദലി തലക്ക് പിന്നിൽ അടിയേറ്റ് കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വാക്കു തർക്കത്തെ തുടർന്നായിരുന്നു പ്രതികളിലൊരാൾ അടുത്തുകിടന്നിരുന്ന ഇന്റർ ലോക്ക് കല്ലെടുത്ത് മുഹമ്മദലിയുടെ തലക്ക് പിന്നിൽ അടിക്കുകയു० തൽക്ഷണ० മുഹമ്മദലി കൊല്ലപ്പടുകയുമാണ് ഉണ്ടായത്. തുടർന്ന് സാമൂഹിക പ്രവർത്തകനായ ടി. വി. കെ അബ്ദുള്ള പ്രശ്നത്തിൽ ഇടപെടുകയും തുടർന്ന് സിസിടിവി പരിശോധനയിൽ കരുതികൂട്ടിയുള്ള ആക്രമണമാണെന്ന് വ്യക്തമാകുകയു० ചെയ്തു. ഉച്ചയോടെ പ്രതികളിലൊരാളെ കസ്റ്റടി യിലെടുക്കുകയു० ചെയ്തു.

ഇപ്പോൾ പ്രതി ആസാദ് മൈതാന० പോലീസ് സ്റ്റേഷനിലാണ്. മുഹമ്മദലിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മുംബൈ ഹോസ്പിറ്റലിൽ നിന്നും ജിട്ടി ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിനുശേഷം വിമാന മാർഗ്ഗ० നാട്ടിലേക്ക് കൊണ്ടുപോകുകയാണ്. മുഹമ്മദലിക്ക് ഭാര്യയും മൂന്നു മക്കളുമാണുള്ളത്. കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു മുഹമ്മദലിയുടെ ഇളനീർ കച്ചവടം. മദ്യപാനി മാഫിയകളുടേയു० സാമൂഹിക വിരുദ്ധരുടേയു० അക്രമങ്ങളുടെ വിളയാട്ട० കൂടിവരുന്നതായി സമീപവാസികൾ അറിയിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ കർശ്ശന നടപടികൾ ഉണ്ടായില്ലെങ്കിൽ തുടർന്നു० ഇത്തരം അനിഷ്ട സ०ഭവങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നും കച്ചവടം നടത്തുന്ന മലയാളികൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here