തരൂരിന്റെ മോദി സ്തുതി; നേതാക്കള്‍ക്ക് അതൃപ്തി; കെപിസിസി വിശദീകരണം തേടും

തിരുവനന്തപുരം: ശശി തരൂര്‍ എം.പിയുടെ മോദി സ്തുതിയില്‍ വിശദീകരണം തേടാന്‍ കെപിസിസി തീരുമാനം. തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

തരൂരിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തരൂരിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.

ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും പ്രതികരണത്തോട് രൂക്ഷ ഭാഷയിലാണ് തരൂര്‍ പ്രതികരിച്ചത്. തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നായിരുന്നു പ്രതികരണം. വാദപ്രതിവാദം കൊടുമ്പിരിക്കൊണ്ടിട്ടും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കള്‍ മൗനത്തിലാണ്.

മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തരൂരിനെതിരെ നിലപാട് കടുപ്പിച്ചിട്ടും വലിയൊരു വിഭാഗം നേതാക്കള്‍ മൗനം തുടരുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലാണ്.

ബിജെപിയില്‍നിന്ന് തരൂരിന് പിന്തുണ ലഭിച്ചതും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel