കര്‍ണ്ണാടക എംഎല്‍എമാരെ അയോഗ്യരാക്കിയ സംഭവം; ഹര്‍ജി ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി

അയോഗ്യരാക്കിയതിന് എതിരെ കർണാടക നിയമസഭയിലെ 17 അംഗങ്ങൾ നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കാം എന്ന് സുപ്രീംകോടതി.

ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണം എന്ന ആവശ്യം അംഗീകരിച്ചത്. ഹർജി പരിഗണിക്കേണ്ട തീയതി രെജിസ്ട്രി തീരുമാനിക്കും എന്നും കോടതി അറിയിച്ചു.

ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന അയോഗ്യരാക്കപ്പെട്ട എം എൽ എ മാരുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി നിരാകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here