തേനീച്ചക്കൂട്ടം കൂടുകൂട്ടിയത് യുവാവിന്റെ പിന്‍ഭാഗത്ത്; വീഡിയോ വൈറല്‍

ഏറെ സുരക്ഷിതമെന്ന് തോന്നുന്ന ഇടങ്ങളിലാണ് സാധാരണ തേനീച്ചകള്‍ കൂടുകൂട്ടുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി നമ്മുടെ ദേഹത്തുതന്നെ തേനീച്ച കൂടൊരുക്കിയാലോ .. ചിന്തിക്കാന്‍ പോലുമാകാത്ത കാര്യം.. എന്നാല്‍ നാഗാലാന്‍ഡില്‍ നിന്നുള്ള ഒരു കാഴ്ചയാണിത്.

റാണിക്ക് പിന്നാലെ തേനീച്ചക്കൂട്ടമെത്തി കൂടുകൂട്ടിയത് യുവാവിന്റെ പിന്‍ഭാഗത്ത്. യുവാവ് ധരിച്ചിരുന്ന ജീന്‍സിന്റെ പിറകില്‍ ഓരോരുത്തരായി വന്ന് കൂടുകൂട്ടുകയായിരുന്നു. അതോടെ യുവാവിന് നടക്കാന്‍പോലും കഴിയാത്ത സ്ഥിതിയായി. നടന്നുപോകുകയായിരുന്ന യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗം മുഴുവന്‍ തേനീച്ചക്കൂടായി മാറി.

തേനിച്ചയെ ഓടിച്ചുകളയാന്‍ നോക്കുന്തോറും കൂടുതല്‍ കൂടുതല്‍ പേര്‍ എത്തി യുവാവിനെ പൊതിയുകയായിരുന്നു. ഒടുവില്‍ റാണിയെ ഒരു പാത്രത്തില്‍ അടച്ചതോടെയാണ് തേനീച്ചകള്‍ യുവാവിനെ വിട്ടുപോയത്. തേനീച്ചയെക്കൊണ്ട് പൊറുതിമുട്ടിയ യുവാവിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News