സിസ്റ്റര്‍ അഭയകേസ്: വീണ്ടും സാക്ഷി കൂറുമാറി

അഭയകേസില്‍ വീണ്ടും സാക്ഷി കൂറുമാറി. കേസിലെ മുഖ്യ സാക്ഷിയും പയസ് ടെന്‍ത് കോണ്‍വെന്റിനടുത്തെ താമസക്കാരനുമായ സഞ്ജു പി മാത്യുവാണ് കൂറ് മാറിയത്.

ഫാദര്‍ തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ കോണ്‍വെന്റിന് മുന്നില്‍ പലപ്പോഴും കണ്ടിട്ടുണ്ടെന്ന സിബിഐക്ക് നല്‍കിയ രഹസ്യമൊഴിയാണ് സഞ്ജു കോടതിയില്‍ തിരുത്തിയത്. താന്‍ പ്രതികളെ മുന്‍പ് കോണ്‍വെന്റിന് മുന്നില്‍ കണ്ടിട്ടില്ലെന്നാണ് സാക്ഷി നല്‍കിയ പുതിയ മൊഴി.

സാക്ഷികള്‍ തുടര്‍ച്ചയായി കൂറ് മാറിയ പശ്ചാത്തലത്തില്‍ കേസിലെ ദൃക്‌സാക്ഷിയായ അടക്കാ രാജുവിനെ വിസ്തരിക്കാനുളള നീക്കം പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥന പ്രകാരം കോടതി മറ്റന്നാളത്തേക്ക് മാറ്റി. സിസ്റ്റര്‍ അഭയയുടെ സഹവാസിയായ സിസ്റ്റര്‍ അനുപമ ഇന്നലെ വിചാരണക്കിടെ കൂറ് മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News