”നീ പേടിക്കേണ്ട, ഞാന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോരും”

”നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ഞാന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോരും”.

തട്ടിക്കൊണ്ടു പോകുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് ഫോണിലൂടെ കെവിന്‍ നീനുവിനോട് പറഞ്ഞ വാക്കുകളായിരുന്നു അത്. അപ്പോഴും അപകടം പതിയിരിക്കുന്നതായി ഇരുവരും കരുതിയിരുന്നില്ല.

മലങ്കര കാത്തലിക് വിഭാഗത്തില്‍പ്പെട്ട നീനുവിനെ ദളിത് ക്രിസ്ത്യാനിയായ കെവിന്‍ പ്രണയിച്ച് വിവാഹം ചെയ്തതില്‍ വധുവിന്റെ ബന്ധുക്കള്‍ക്കു തോന്നിയ അപമാനമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബന്ധത്തില്‍നിന്ന് പിന്മാറാന്‍ പലവിധ സമ്മര്‍ദങ്ങളുണ്ടായെങ്കിലും കെവിന്‍ പിന്തിരിഞ്ഞില്ലെന്നു മാത്രമല്ല, നീനുവും ഉറച്ചുനിന്നു. ഇതോടെ കെവിനെ ഇല്ലാതാക്കുകയെന്ന തീരുമാനത്തിലെത്തുകയായിരുന്നു നീനുവിന്റെ സഹോദരനും സംഘവും.

കെവിനെ ബന്ധുവായ അനീഷിന്റെ കോട്ടയം മന്നാനത്തെ വീട്ടില്‍നിന്ന് 2018 മെയ് 2നാണ് തട്ടിക്കൊണ്ടുപോയത്. പിറ്റേദിവസം ചാലിയക്കര ആറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പ്രധാന പ്രതികളെ 48 മണിക്കൂറിനകം പൊലീസിന് പിടികൂടാന്‍ സാധിച്ചു.

കൊലപാതകമാണെന്ന് അറിഞ്ഞതുമുതല്‍ പൊലീസ് എല്ലാ തെളിവും ശേഖരിച്ച് പ്രതികളെ പിടികൂടാനും ശിക്ഷ ഉറപ്പാക്കാനും ശക്തമായ നടപടികളാണ് സ്വീകരിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചപ്പോള്‍ ഫലപ്രദമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടിയെടുക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News