എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണണിക്കണമെന്ന് ദില്ലിയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ നിര്‍ദേശം.
ഒരു എടിഎം ഇടപാടിന് ശേഷം കുറഞ്ഞത് ആറ് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം.
ബാങ്ക് തട്ടിപ്പ് തടയാന്‍ നിയന്ത്രണം അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. എടിഎം തട്ടിപ്പുകള്‍ കൂടുതലും രാത്രിയിലും പ്രത്യേകിച്ച് അര്‍ധരാത്രി മുതല്‍ പുലരും വരെയുള്ള സമയങ്ങളിലാണ് നടക്കുന്നത്. നിശ്ചിത സമയത്തേക്ക് ഇടപാടുകള്‍ക്ക് വിലക്ക് വരുന്നതിലൂടെ ഈ തട്ടിപ്പ് തടയാമെന്ന് യോഗം വിലയിരുത്തി. നിര്‍ദേശം നടപ്പിലായാല്‍ ഒരു ഇടപാട് കഴിഞ്ഞ് നിശ്ചിത ഇടവേള കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് എടിഎമ്മിലൂടെ നടത്താനാകൂ.
ഇതിന് പുറമെ ഇടപാടിന് വണ്‍ടൈം പാസ് വേര്‍ഡ് ഏര്‍പ്പെടുത്തുന്നതും നിര്‍ദേശമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകളുടെ മാതൃകയാണ് ഇവിടെയും പരീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ 980 എ ടി എം തട്ടിപ്പ് കേസുകളാണ് റിപ്പോടര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷം ഇത് 911 ആയിരുന്നു. 233 കേസുകളുമായി മഹാരാഷ്ട്രയാണ് തട്ടിപ്പ് കേസുകളില്‍ ഒന്നാം സ്ഥാനത്ത്. 179 കേസുകളുമായി ദില്ലി രണ്ടാം സ്ഥാനത്തും.
Get real time update about this post categories directly on your device, subscribe now.