പുന്നപ്ര കൊലപാതകം പ്ലാന്‍ ചെയ്തത് ‘ദൃശ്യം’ മോഡലില്‍; പ്രതിയുടെ വെളിപെടുത്തല്‍

കുലപാതകം പ്ലാന്‍ ചെയ്തത് ‘ദൃശ്യം’ മോഡലിലെന്ന് പ്രതി.മൃതദേഹം ഒരിക്കലും പോലീസിന് ലഭിക്കാത്ത വിധത്തില്‍ മാറ്റാനായിരുന്നു പദ്ധതി. 9നു രാത്രി 9.30നു അടിപിടിയെത്തുടര്‍ന്നു മനുവിനെ തട്ടിക്കൊണ്ടുപോയി ഗലീലിയ തീരത്തുവച്ചു കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹം കഴിഞ്ഞ ദിവസം കടപ്പുറത്തു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.അടിപിടി കൊലപാതകത്തില്‍ കലാശിച്ചതോടെ പത്രോസ് മറ്റൊരു പ്ലാനും തയ്യാറാക്കി.മൃതദേഹം കണ്ടെത്താനായില്ലെങ്കില്‍ ഒരിക്കലും കൊലക്കുറ്റം ചുമത്താനാകില്ലെന്നായിരുന്നു പത്രോസിന്റെ കണക്കുകൂട്ടല്‍.

പിടിക്കപ്പെട്ടാല്‍ മൃതദേഹം കടലില്‍ ഉപേക്ഷിച്ചെന്ന് പറയണമെന്ന് പത്രോസ് സംഘാംഗങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.ചോദ്യം ചെയ്യലില്‍ ആരെങ്കിലും സത്യം പറയാനുള്ള സാധ്യതയും ഇയാള്‍ മുന്‍കൂട്ടി കണ്ടു.പ്ലാന്‍ ബിയായി ദൃശ്യം മോഡല്‍ തന്ത്രവും ആസൂത്രണം ചെയ്തിരുന്നു.രണ്ടടി മാത്രം ആഴത്തില്‍ കുഴിയെടുത്താല്‍ മതിയെന്നാണ് ഇയാള്‍ സംഘാംഗങ്ങളോട് നിര്‍ദ്ദേശിച്ചത്. മദ്യലഹരിയില്‍ ഇയാള്‍ പറഞ്ഞത് മനസിലാകാതിരുന്ന അവര്‍ നല്ല ആഴത്തില്‍ തന്നെ മൃതദേഹം കുഴിച്ചിട്ടു.ആഴത്തില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാന്‍ പത്രോസിന് സാധിച്ചില്ല.ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്രോസും സൈമണും കസ്റ്റഡിയിലെടുത്തതും പത്രോസിന്റെ പ്ലാനുകള്‍ക്ക് തിരിച്ചടിയായി. അഞ്ചാം പ്രതി കൊച്ചുമോന്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസിന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News