ഐഎന്‍എക്‌സ് മീഡിയാ കേസ്: ചിദംബരത്തിന്റെ പരിരക്ഷ സുപ്രീംകോടതി നാളത്തേക്ക് കൂടി നീട്ടി

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിനെതിരെ പി ചിദംബരത്തിന്റെ പരിരക്ഷ സുപ്രീംകോടതി നാളത്തേക്ക് കൂടി നീട്ടി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നതിനാലാണ് പരിരക്ഷ നീട്ടിയത്.

നാളെ ഉച്ചയ്ക്ക് ശേഷം എന്‍ഫോഴ്സ്മെന്റിന്റെ വാദം കോടതി കേള്‍ക്കും. എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന്റെ പകര്‍പ്പ് തേടി പി ചിദംബരം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിച്ചില്ലെന്ന എന്‍ഫോഴ്സ്മെന്റ് വാദം ശരിയാണോ എന്ന് പകര്‍പ്പിലൂടെ കോടതിക്ക് ബോധ്യപ്പെടുമെന്ന് ചിദംബരം വാദിച്ചു.

ഇപ്പോള്‍ പറയുന്ന രേഖകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചോദിച്ചോ എന്ന് മനസിലാക്കാമെന്നും ചിദബരത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇഡി യുടെ സത്യവാങ്മൂലത്തിന് ചിദംബരം കോടതിയില്‍ മറുപടി ഫയല്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News