പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍; പീഡനം, പ്രണയം നടിച്ചും നഗ്നഫോട്ടോകളുണ്ടെന്ന് ഭീഷണിപ്പെടുത്തിയും

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍.

പേരാമ്പ്ര മാണിക്കോത്ത് ഷെഫീഖ് (22), പീടികയുള്ള പറമ്പത്ത് ജുനൈദ് (22), പാറാടിക്കുന്നുമ്മല്‍ മുഹമ്മദ് അന്‍ഷിഫ് (19) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി ഒന്നാം പ്രതി ഷഫീഖ് പ്രണയം നടിച്ച് അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഷെഫീഖും സുഹൃത്തായ ജുനൈദും ചേര്‍ന്ന് കാറില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

തുടര്‍ന്ന് മൂന്നാം പ്രതിയായ അന്‍ഷിഫ് എടുത്തു നല്‍കിയ വീട്ടില്‍ വെച്ചും സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചു. നഗ്നഫോട്ടോകളുണ്ടെന്ന് ഭീഷണിപ്പെടുത്തി ഇവരുടെ മറ്റൊരു സുഹൃത്തുകൂടി പീഡനത്തിന് ഇരയാക്കിയതോടെയാണ് പെണ്‍കുട്ടി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

തുടര്‍ന്ന് പേരാമ്പ്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നതായി കണ്ടെത്തുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News