ആപ്പിളും സാംസങ്ങും പിന്നില്‍; വണ്‍പ്ലസ് മുന്നേറുന്നു

ആപ്പിളിനേയും സാംസങ്ങിനേയും പിന്നിലാക്കി ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസ് മുന്നേറുന്നു. പ്രീമിയം വിഭാഗത്തില്‍ 43 ശതമാനം വിപണി വിഹിതത്തോടെ വണ്‍പ്ലസ് ഒന്നാമതെത്തിയെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച്.

പ്രീമിയം വിഭാഗത്തില്‍ 30,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളാണുള്ളത്. 45,000 രൂപയ്ക്ക് മുകളിലുള്ള സ്മാര്‍ട്ട്ഫോണുകളുടെ വിപണിയില്‍ 26 ശതമാനം വിപണി വിഹിതം നേടാനും വണ്‍ പ്ലസിനായി.

വിപണിയിലെ മികച്ച പ്രകടനത്തിന് വണ്‍പ്ലസിന് 2019 ലെ സൂപ്പര്‍ ബ്രാന്‍ഡ്സ് ഇന്ത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഗുണമേന്മയിലും ഉപഭോക്തൃ സ്വീകാര്യതയിലും മുന്നിലുള്ള ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്ന ലോകോത്തര ബഹുമതിയാണിത്.

പലതരത്തിലുള്ള തെരഞ്ഞെടുപ്പുകളിലൂടെയും ഘട്ടങ്ങളിലൂടെയുമാണ് സൂപ്പര്‍ ബ്രാന്‍ഡ്സ് ഇന്ത്യ പുരസ്‌കാരം ലഭിക്കുന്നത്. വണ്‍പ്ലസ് ബ്രാന്‍ഡിന് ഉയര്‍ന്ന ഉപഭോക്തൃ സ്‌കോര്‍ ലഭിച്ചു. മറ്റെല്ലാ വിഭാഗങ്ങളിലുമുള്ള ബ്രാന്‍ഡുകള്‍ക്ക് ലഭിച്ച സ്‌കോറുകളില്‍ ആദ്യത്തെ 5% സ്ഥാനങ്ങളില്‍ വണ്‍പ്ലസ് ഇടം നേടി.

2019 ലെ സൂപ്പര്‍ ബ്രാന്‍ഡായി വണ്‍പ്ലസിനെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള വിശ്വാസത്തിന്റെ സാക്ഷ്യമാണ് നേട്ടമെന്നും വണ്‍പ്ലസ് ഇന്ത്യ ജനറല്‍ മാനേജര്‍ വികാസ് അഗര്‍വാള്‍ പറഞ്ഞു.

വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 എന്നിവ 2019 മേയ് 14നാണ് പുറത്തിറക്കിയത്. 32,999 രൂപ മുതല്‍ ആരംഭിക്കുന്ന വണ്‍പ്ലസ് 7 മോഡലില്‍ മികച്ചതും വേഗമേറിയതും ശക്തവുമായ സാങ്കേതികവിദ്യകളാണ് നല്‍കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു്.

വേഗതയേറിയ സ്‌ക്രീന്‍ അണ്‍ലോക്കും വിപുലീകരിച്ച ഡോള്‍ബി ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും വണ്‍പ്ലസ് 7ന്റെ സവിശേഷതകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News