തിരുവനന്തപുരം ലോ കോളേജില്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തി കെഎസ്‌യു; അക്രമത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരുക്ക്‌

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്‌ഐക്കെതിരെ അക്രമമഴിച്ചുവിട്ട് കെ എസ് യു. കാറില്‍ ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കാര്‍ പൊലിസ് പിടിച്ചെടുത്തു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കെഎസ്‌യുക്കാര്‍ തിങ്കളാഴ്ച റാഗ് ചെയ്തത് എസ്എഫ്‌ഐ ചോദ്യംചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് കാറിനകത്ത് ഹോക്കി സ്റ്റിക്കും കമ്പിവടിയുമായി ക്യാമ്പസിലെത്തി അക്രമം അഴിച്ചുവിട്ടത്.

ക്യാമ്പസലിലെ കെ എസ് യു വിദ്യാര്‍ഥികളും ഒപ്പം പുറത്തുള്ളവരുമാണ് വാഹനത്തില്‍ എത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News