ചിദംബരത്തോടൊപ്പം അന്വേഷണത്തിനു വിധേയരാകുന്നവരില്‍ ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കും പുറമേ സി.ബി.ഐ അന്വേഷണത്തിനു വിധേയരാകുന്നതില്‍ ആറ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍. ഓഹരി വിറ്റഴിക്കാനുള്ള അപേക്ഷ 2007-ലെ ബോര്‍ഡ് യോഗത്തില്‍ അംഗീകരിച്ചു.4.62 കോടിയുടെ ഓഹരി വിറ്റഴിക്കാന്‍ മാത്രം അനുവാദമുണ്ടായിരുന്ന മുഖര്‍ജിമാര്‍, 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വന്തമാക്കി്.ഇത് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും ആദായ നികുതി വകുപ്പും കണ്ടെത്തി.

കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വിട്ടുനല്‍കി. അന്വേഷണ വിധേയരാകുന്ന ആറ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ – ദീപക് കുമാര്‍ സിങ്-1992 ബാച്ച് ബിഹാര്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍, ദുവ്വുരി സുബ്ബറാവു-1972 ബാച്ചിലെ ആന്ധ്രാപ്രദേശ് കേഡര്‍ ഉദ്യോഗസ്ഥന്‍. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍, പി.കെ ബഗ്ഗ-2006 ജൂലൈയില്‍ ധനമന്ത്രാലയത്തില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ കയറി.

2012-ല്‍ വിരമിച്ചു,അശോക് ചൗള-മുന്‍ ധനകാര്യ സെക്രട്ടറി, വ്യോമയാന സെക്രട്ടറി.സിന്ധുശ്രീ ഖുല്ലര്‍-നീതി ആയോഗ് സി.ഇ.ഒ, സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി.അനുപ് കെ. പുജാരി-കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News