തിരിച്ചുപോകണമെന്ന് ബംഗ്ലാദേശ്; പൗരത്വം നല്‍കാതെ പോവില്ലെന്ന് റോഹിംഗ്യകള്‍

മ്യാന്‍മര്‍ പൗരത്വം നല്‍കാതെ പോവില്ലെന്ന് റോഹിംഗ്യകള്‍. തിരിച്ചുപോകണമെന്ന് ബംഗ്ലാദേശ്. 2017 ഓഗസ്റ്റില്‍ 7,50,000ത്തോളം പേര്‍ റാഖൈന്‍ പ്രവിശ്യയില്‍ നിന്നും പലായനം ചെയ്തിരുന്നു. റോഹിംഗ്യകളെ തിരിച്ചയക്കാനുള്ള തീരുമാനത്തിലാണ് ബംഗ്ലാദേശും മ്യാന്‍മറും. റോഹിംഗ്യകള്‍ മടങ്ങാന്‍ വിസമ്മതിക്കുന്നു. പതിനായിരക്കണക്കിന് റോഹിംഗ്യകള്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്കുള്ളില്‍ പ്രകടനം നടത്തി. മ്യാന്‍മറിലെ ഒരു മുസ്ലീം വംശീയ ന്യൂനപക്ഷമാണ് റോഹിംഗ്യകള്‍. ഭൂരിഭാഗവും റാഖൈനിലാണ് താമസിച്ചിരുന്നത്.

അവര്‍ക്ക് സ്വന്തം ഭാഷയും സംസ്‌കാരവുമുണ്ട്. തലമുറകളായി മ്യാന്‍മറില്‍ താമസിച്ചിട്ടും അവരെ പൗരന്മാരായി അംഗീകരിക്കാനോ സെന്‍സസില്‍ എണ്ണമെടുക്കാനോ മ്യാന്‍മാര്‍ തയ്യാറല്ല. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്.2017 ഓഗസ്റ്റ് 25-ന് റോഹിംഗ്യന്‍ തീവ്രവാദികള്‍ ഡസന്‍ കണക്കിന് പോലീസ് പോസ്റ്റുകള്‍ ആക്രമിച്ചു. നിരവധി ഉദ്യോഗസ്ഥരെ വധിച്ചു. എന്നാല്‍ ഇവരെ നേരിടാനെന്ന വ്യാജേന സൈന്യവും പോലീസും മുഴുവന്‍ റോഹിംഗ്യന്‍ ഗ്രാമങ്ങളും ചുട്ടു ചാമ്പലാക്കി. സാധാരണക്കാര്‍ ആക്രമിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News