മരുന്നുകളില്‍ മയക്കുമരുന്നിന്റെ അംശം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് 4,119 കോടി രൂപ പിഴ

ജോണ്‍സണ്‍ ആന്റ് ജോണ്‍സണെതിരെ യുഎസ് കോടതി.മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികള്‍ വ്യാപകമായി വിപണിയിലെത്തിച്ചു.  572 മില്ല്യണ്‍ ഡോളറാണ് പിഴ. ഏകദേശം 4,119 കോടി രൂപ. തെറ്റായതും അപകടകരവുമായ’തുമായ കാമ്പെയ്ന്‍ നടത്തി. ജനങ്ങളെ മരുന്നിന്റെ അടിമകളാക്കി മാറ്റി. മരുന്ന് ഉപയോഗം ആളകളില്‍ മരണത്തിനു കാരണമായി. വേദനസംഹാരികളുടെ സുരക്ഷയെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചു.

അമിതമായ പരസ്യങ്ങളിലൂടെ ഡോക്ടര്‍മാരെ വരെ സ്വാധീനിച്ചു. ജോണ്‍സണു പുറമേ നിരവധി കമ്പനികളും വിതരണക്കാരും, ഫാര്‍മസി ശൃംഖലകളും സമാനമായ കേസുകള്‍ നേരിടുന്നുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ നീക്കം.ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രിസ്‌ക്രിപ്ക്ഷന്‍ വഴി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News