മലയാളി മാധ്യമപ്രവര്‍ത്തകന്‍ എന്‍പി ഉല്ലേഖിന്റെ പുസ്തകം സിനിമയാകുന്നു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. പ്രശസ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ഉല്ലേഖിന്റെ ‘അണ്‍ടോള്‍ഡ് വാജ്പേയി’ എന്ന പുസ്തകമാണ് സിനിമയാക്കുന്നത്.

പുസ്തകം സിനിമയാക്കുന്നതിനുള്ള പകര്‍പ്പവകാശം ആമാഷ് ഫിലിംസ് ഉടമകളായ ശിവ ശര്‍മ്മയും സീഷാന്‍ അഹമ്മദും സ്വന്തമാക്കിയിട്ടുണ്ട്. വാജ്പേയിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിക്കും.

സിനിമയുടെ തിരക്കഥാ രചന പുരോഗമിക്കുകയാണ്. തിരക്കഥ പൂര്‍ത്തിയായാലുടന്‍ സംവിധായകനെയും അഭിനേതാക്കളെയും നിശ്ചയിക്കും. ദ അണ്‍ടോള്‍ഡ് വാജ്പേയി എന്ന പേര് തന്നെയായിരിക്കും സിനിമയ്ക്കുമെന്ന് അമാഷ് ഫിലിംസ് ഉടമകളിലൊരാളായ സീഷാന്‍ അഹമ്മദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News