കോട്ടയം ജില്ലയിലെ ക്യാമ്പസുകളില്‍ എബിവിപി ആക്രമണം

കോട്ടയം: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ എബിവിപി ജില്ലയിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വ്യാപക അക്രമം അഴിച്ചു വിടുകയാണ്. ഏറ്റുമാനൂരപ്പന്‍ കോളേജില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണു, എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിഘ്നേശ്, അനന്ദു എന്നിവരെ ഇന്ന് രാവിലെ കോളേജിനുള്ളില്‍ വെച്ച് എബിവിപി നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു.

തെരഞ്ഞെടുപ്പ് ദിവസം പുറത്തുനിന്നെത്തിയ ആര്‍ എസ് എസ് സംഘം ക്യാമ്പസിനുളില്‍ ആക്രമണത്തിന് പദ്ധതി ഇടുകയും മരകായുധങ്ങളുമായെത്തിയ സംഘം പോലീസ് പിടിയിലാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കോളേജ് യൂണിയന്‍ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ എബിവിപി അക്രമം തുടരുന്നത്.

ചങ്ങനാശേരി എന്‍ എസ് എസ് കോളേജിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ എബിവിപി ഇലക്ഷന്‍ ദിവസം മുതല്‍ ആരംഭിച്ച ആക്രമണം ഇപ്പോളും തുടരുകയാണ്. ഇന്ന് പരീക്ഷ കഴിഞ്ഞു പുറത്തുവന്ന എസ് എഫ് ഐ യുണിറ് സെക്രട്ടറി രാഹുല്‍ രാജേദ്രനെ ക്യാമ്പസിനുളില്‍വെച്ച എബിവിപി സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചു.

ഇന്നലെയും എബിവിപി നേതൃത്വത്തില്‍ എസ് എഫ് ഐയുടെ മുന്‍ യുണിറ് ഭാരവാഹികള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസം എസ് എഫ് ഐയുടെ വിജയാഘോഷ റാലി എബിവിപിയുടെ നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു. വാഴൂര്‍ എസ് വി ആര്‍ എന്‍ എസ് എസ് കോളേജിലും ഇലക്ഷന്‍ തോല്‍വിക്ക് ശേഷം എബിവിപി നിരന്തരം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തുകയാണ്.

പുറത്തുനിന്നെത്തുന്ന ആര്‍ എസ് എസ് സംഘം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം ഭീഷണി മുഴക്കുകയാണ്. ഈ കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ചരിത്ര വിജയമാണ് ലഭിച്ചത് തിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ കലാലയങ്ങളിലും വിജയിച്ചത് എസ് എഫ് ഐ ആണ്.

തിരഞ്ഞെടുപ്പ് പരാജയത്തില്‍ വിറളി പൂണ്ട എബിവിപി, കോളേജ് യൂണിയന്‍ പ്രവത്തനങ്ങള്‍ അട്ടിമറിക്കുവാന്‍ ബോധപൂര്‍വം ക്യാമ്പസുകള്‍ക്കുളില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ്. ഇത് വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണ്.ജില്ലയില്‍ എബിവിപി തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here