പട്ടം ചിത്രത്തിലെ ‘അളിയന്‍’ ഗാനം പുറത്തുവന്നു

നവാഗതനായ രജീഷ് വി രാജ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പട്ടം. ചിത്രത്തിനായി കോളേജുകളിലെ ക്യാമ്പ് ഫയര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ‘അളിയന്‍’ ഗാനം പുറത്തു വന്നു. ക്യാമ്പ് ഫയര്‍ എന്ന ആഘോഷ അനുഭവം ഏതൊരാള്‍ക്കും രോമാഞ്ചമുണ്ടാക്കുന്ന ഒന്നാണ്.

ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്ന പരിസ്ഥിതി ക്യാമ്പുകളിലും ക്യാമ്പ് ഫയര്‍ ഉണ്ടാകാറുണ്ട്. പ്രണയവും സൗഹൃദവും പൂക്കുന്നിടം കൂടിയാണ് ഇത്തരം വേദികള്‍. ഇത്തരത്തിലൊരു പശ്ചാത്തലമാണ് പട്ടം എന്ന ചിത്രത്തിലെ അളിയന്‍ സോങില്‍ ഒരുക്കിയിരിക്കുന്നത്. കോളേജ് ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് പട്ടം.

ബിഗ് സോണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാസിം റഷീദ് , ജെ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് രജീഷ് വി രാജ, കവിതാ വഇശ്വനാഥ് എന്നിവര്‍ ചേര്‍ന്നാണ്.

ചിറ്റു എബ്രഹാം, റിഷ, ജാസിം, ശ്രീദര്‍ശ്, ലയനാ.ജിഷ്ണു, ശരണ്യ, മാത്യു, അപര്‍ണാ മേനോന്‍, രാജേഷ് വയനാട് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം വിപിന്‍ രാജും എഡിറ്റിംഗ് അഖില്‍ രാജും നിര്‍വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News