സിപിഐഎം – ഡിവൈഎഫ്‌ഐ സമരം ഫലം കണ്ടു; ചെത്ത്‌ലാത്ത് ദ്വീപിലേക്ക് വനിതാ ഡോക്ടര്‍ എത്തി

സിപിഐഎം-ഡിവൈഎഫ്‌ഐ സമരം ഫലം കണ്ടു. ലക്ഷദ്വീപിലെ ചെത്ത്‌ലത്ത് ദ്വീപിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. ലക്ഷദ്വീപിലെ ചെത്ത്‌ലത്ത് ദ്വീപിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നേരത്തെ വനിതാ ഡോക്ടര്‍ ഉണ്ടായിരുന്നു .

യാത്രാ സൗകര്യം കുറവായതിനാല്‍ പിന്നീട് വനിതാ ഡോക്ടര്‍മാര്‍ ഇങ്ങോട്ട് വരാതായി . വനിതാ ഡോക്ടറെ എത്തിക്കണമെന്നാവശ്യപ്പെട്ട് ചെത്ത്‌ലാത്തിലെ സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ കുറേ നാളുകളായി സമരത്തിലായിരുന്നു. ആദ്യം ഈ ആവശ്യം അധികൃതര്‍ അവഗണിച്ചെങ്കിലും സമരം ശക്തമായതോടെ വനിതാ ഡോക്ടറെ അനുവദിച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഉത്തരവിറക്കി.

ഹെലികോപ്റ്റര്‍ മാര്‍ഗം വനിതാ ഡോക്ടറെ ചെത്ത്‌ലാത്ത് ദ്വീപിലേക്കെത്തിച്ചു. സിപിഐഎം ലക്ഷദ്വീപ് സെക്രട്ടറി റഹീം, ചെത്ത്‌ലാത്ത് ബ്രാഞ്ച് സെക്രട്ടറി സബൂര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News