പാര്‍ലമെന്റില്‍ അച്ഛന്‍ തീപ്പൊരി പ്രസംഗത്തില്‍; കുഞ്ഞിനെ പരിചരിച്ചത് സ്പീക്കര്‍; ചിത്രം വൈറലാവുന്നു

പാര്‍ലമെന്റില്‍ പിതാവ് തീപ്പൊരി പ്രസംഗത്തിന്റെ തിരക്കില്‍ പെട്ടിരിക്കുമ്പോള്‍ കുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് സ്പീക്കര്‍.  ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമായ ടമാറ്റി കൊഫേയുടെ കുഞ്ഞിനെയാണു സഭാ നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ സ്പീക്കര്‍ ട്രെവര്‍ മല്ലര്‍ഡ് പാലുനല്‍കി പരിചരിച്ചത്.

ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത് സ്പീക്കര്‍ തന്നെയാണ.് സ്പീക്കറുടെ കസേരയില്‍ പുതിയ അതിഥിയെ കണ്ടത് ഏവര്‍ക്കും കൗതുകമായി തോന്നി. സാധാരണ സഭാധ്യക്ഷനായിരിക്കും ഇരിക്കാറുള്ളത്.

തനിക്കൊപ്പം ഒരു വിഐപി കസേര പങ്കുവെച്ചുവെന്നും ടമാറ്റി കഫേക്കും ടിമ്മിനും ആശംസകള്‍ നേരുന്നുവെന്നും പറഞ്ഞായിരുന്നു സ്പീക്കറുടെ ട്വീറ്റ്.

സ്വവര്‍ഗാനുരാഗിയായ ടമാറ്റി കൊഫേ തന്റെ പങ്കാളിയായ സ്മിത്തിനൊപ്പം ഗര്‍ഭപാത്രം വാടകക്കെടുത്താണു ദമ്പതികള്‍ കുഞ്ഞിനു ജന്‍മം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News