ഇരുപത്തിരണ്ട് വര്‍ഷത്തിന്റെ ഇടവേളകളില്‍ ഡ്യൂറണ്ട് കപ്പ് രണ്ട് തവണ കേരളത്തിലെത്തിച്ച നായകര്‍ കണ്ടുമുട്ടി

ഡ്യൂറണ്ട് കപ്പ് കേരളത്തിനായി നേടിയ 2 ക്യാപ്റ്റന്മാർ കോഴിക്കോട് കണ്ടുമുട്ടി. ഐ എം വിജയൻ, മാർക്കസ് ജോസഫ് കൂടിക്കാഴ്ചയ്ക്ക് കോർപ്പറേഷൻ സ്റ്റേഡിയമാണ് വേദിയായത്.

ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരളയെ അഭിനന്ദിക്കാനാണ് ഐ എം വിജയൻ കോഴിക്കോട് എത്തിയത്.

22 വർഷത്തിന് ശേഷം കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പുമായെത്തിയ മാർക്കസ് ജോസഫിനെ നേരിൽ കണ്ട് അഭിനന്ദിക്കാനാണ് കേരളത്തിന്റെ കറുത്ത മുത്ത് ഐ എം വിജയൻ കോഴിക്കോടെത്തിയത്.

ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു നായകന്മാരുടെ കൂടിക്കാഴ്ച. ഐം എം വിജയനെന്ന ഇതിഹാസ താരത്തെ കാണാൻ പറ്റിയത് ഭാഗ്യമാണെന്നായിരുന്നു മാർക്കേസിന്റെ പ്രതികരണം.

ഈ ഫോം തുടരുകയാണെങ്കിൽ ഗോകുലം, അടുത്ത തവണ ഐ ലീഗ് നേടുമെന്ന് ഐ എം വിജയൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

97 ൽ വിജയന്റെ നേതൃത്വത്തിലുള്ള എഫ് സി കൊച്ചിനാണ് കേരളത്തിലേക്ക് ആദ്യമായി ഡ്യൂറന്റ് കപ്പ് എത്തിച്ചത്. അന്നും മോഹൻ ബഗാനായിരുന്നു എതിരാളികൾ.

ഇത്തവണ ഗോകുലം ഡ്യൂറണ്ട് കപ്പിൽ മുത്തമിട്ടതും ബഗാനെ കീഴടക്കിയാണ്. 97 ലെ ടൂർണ്ണമെന്റിൽ 9 ഗോൾ നേടി ടോപ്പ് സ്ക്വാററായത് വിജയനാണെങ്കിൽ ഇത്തവണ 11 ഗോളുമായി മാർക്കസ് ഒന്നാമനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here