പാലക്കാട് ലക്കിടിയില്‍ ആര്‍എസ്എസ് ആക്രമണം മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പേരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ശിവപ്രസാദ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ജിനേഷ്, ഷാരൂഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ജിനേഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ഇയാളുടെ തലയ്ക്കാണ് വെട്ടേറ്റത്.
വൈകീട്ട് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം ഉള്‍പ്പെടെ നടത്തുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആയുധങ്ങളുമായി സംഘടിച്ചെത്തിയ പതിനഞ്ചംഗ ആര്‍എസ്എസ് സംഘം ആക്രമണം അഴിച്ചുവിട്ടത്.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് മനപ്പൂര്‍ ആക്രമണം അഴിച്ചുവിടാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്
Get real time update about this post categories directly on your device, subscribe now.