കൊല്ലം എഴുകോണിൽ വീടിനുള്ളിൽ അനധികൃത മദ്യവില്പന നടത്തിയ സുഹൃത്തുക്കൾ പിടിയിൽ

കരീപ്ര മടന്തകോട് നെല്ലിമുക്ക് ഫെനിതു മുക്കിൽ ചരുവിള കിഴക്കത്തിൽ വീട്ടിൽ അയ്യപ്പൻ മകൻ 47 വയസുള്ള സുബ്രു എന്ന് വിളിക്കുന്ന സുബ്രമണ്യൻ, കരീപ്ര മടന്തകോട് നെല്ലിമുക്ക് ഫെനിതു മുക്കിൽ റോഡുവിള പുത്തൻ വീട്ടിൽ പൊടിയൻ മകൻ 42 വയസ്സുള്ള മധു എന്നിവരാണ് എഴുകോൺ പോലീസിന്റെ പിടിയിലായത്.

ബിവറേജസ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം മദ്യം ഫ്രൂട്ടി മറ്റു സോഫ്റ്റ് ഡ്രിങ്കുകളുടെ ചെറിയ ഒഴിഞ്ഞ കുപ്പികളിൽ നിറച്ച ശേഷം ആവശ്യക്കാർക്ക് വലിയ വിലക്ക് വില്പന നടത്തി വരികയായിരുന്നു.

പ്രതികളുടെ വീട്ടിൽ നിന്നും ചെറിയ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളിൽ നിറച്ച മദ്യവും കണ്ടെടുത്തു. എഴുകോൺ എസ്.ഐ ബാബു കുറുപ്പ്, സി.പി.ഒ മാരായ അനീഷ്‌, അരുൺ.കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News