യുഡിഎഫ് നേതൃയോഗ ധാരണകൾ ലംഘിച്ച് പി ജെ ജോസഫിന്റെ ഗ്രൂപ്പ് യോഗം കോട്ടയത്ത് ചേർന്നു

യുഡിഎഫ് നേതൃയോഗ ധാരണകൾ ലംഘിച്ച് പി ജെ ജോസഫിന്റെ ഗ്രൂപ്പ് യോഗം കോട്ടയത്ത് ചേർന്നു. ജോസഫിന്റേത് വിശ്വാസ വഞ്ചനയാണെന്ന് ജോസ് കെ മാണി വിഭാഗം.

പ്രതികരിക്കാൻ തയ്യാറാകാതെ ജോസഫ് പക്ഷം. അതേ സമയം യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം ഇന്ന് വൈകീട്ട് 3ന് ഡിസിസിയിൽ ചേരും.

മുന്നണിയുടെ കെട്ടുറപ്പിനും നന്മയ്ക്കുവേണ്ടി കേരള കോൺഗ്രസിന്റെ ഇരുവിഭാഗങ്ങളും പ്രസ്താവനകൾ നടത്തുവാനോ യോഗം ചേരുവാനോ പാടില്ല എന്ന ധാരണ തിരുവനന്തപുരത്ത് ചേർന്ന യു ഡി എഫ് യോഗത്തിൽ ഉണ്ടായിരുന്നു.

ഈ ധാരണയ്ക്ക് വിരുദ്ധമായി കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം കോട്ടയത്ത് യോഗം ചേർന്നു. പിജെ ജോസഫിനെ കൂടാതെ മോൻസ് ജോസഫ്, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ എന്നിവരാണ് യോഗത്തിനെത്തിയത്.

അതേസമയം, യു ഡി എഫ് ധാരണയുടെ പൂർണമായ ലംഘനമാണ് ജോസഫ് വിഭാഗം നടത്തിയിട്ടുള്ളതെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പ്രസ്താവനയിൽ ആരോപിച്ചു.

ധാരണകൾ ലംഘിച്ചുള്ള ഗൂഢാലോചന യോഗം നടത്തിയതും യുഡിഎഫ് നോടുള്ള വിശ്വാസ വഞ്ചനയാണെന്ന അഭിപ്രായമാണ് ജോസ് കെ മാണി പക്ഷത്തിനുള്ളത്.

ഇതിന് മറുപടി നൽകേണ്ടെന്ന തീരുമാനത്തിലാണ് ജോസഫ് പക്ഷം. അതിനിടെ ഇന്ന് വൈകിട്ട് കോട്ടയത്ത് യുഡിഎഫ് നേതൃയോഗം ചേരുന്നുണ്ട്. പാല ഉപതെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട. ഈ യോഗത്തിൽ ജോസഫും ജോസ് കെ മാണിയും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News