കുവൈത്തിലെ ഫ്‌ലാറ്റില്‍ ഒമ്പതുവയസുകാരിയായ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

കുവൈത്തിൽ ഒൻപത്‌ വയസ്സുകാരിയായ മലയാളി വിദ്യാർത്ഥിനിയെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെങ്ങന്നൂർ പുലിയൂർ പെരിശേരി സ്വദേശി രാജേഷ്‌ , കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീർത്ഥയെയാണു ഇന്നലെ രാത്രി അബ്ബാസിയയിലെ ഫ്ലേറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌‌.

അബ്ബാസിയ യുനൈറ്റഡ്‌ സ്കൂളിലെ വിദ്യാർത്ഥിനിയാണ്‌. സംഭവത്തിൽ അബ്ബാസിയ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഫോറൻസിക്‌ നടപടികൾക്കായി ആശുപത്രിയിലേക്ക്‌ മറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here