മലയാളികളെ ഓണക്കോടി ചുറ്റിക്കാന്‍ ബാലരാമപുരം കൈത്തറി സംഘം

ഓണമെന്നാല്‍ മലയാളികള്‍ക്ക് ഓണക്കോടിയാണെങ്കില്‍ ഓണക്കോടിയുടെ പര്യായം ബാലമാരപുരം മുണ്ടുകളാണ്. മലയാളികളുടെ ഓണത്തെ പുടവചുറ്റിക്കുന്നതില്‍ പ്രഥമ സ്ഥാനം ഉളള ബാലരാമപുരം മുണ്ടുകളുടെ പ്രശസ്തി കടലും കടന്ന് വിദേശരാജ്യങ്ങളിലും എത്തി കഴിഞ്ഞു . ഓണവിപണി ലക്ഷ്യമിട്ട് ലക്ഷകണക്കിന് മുണ്ടുകളാണ് ബാലരാമപുരത്തെ തറികളില്‍ തയ്യാറായി കഴിഞ്ഞു

ബാലരാമപുരം മുണ്ടുകള്‍ നെയ്യാനുള്ള നൂലുകള്‍ യാണ്‍ വൈന്‍ഡിംഗ് ഓട്ടോമാറ്റിക്കല്‍ മെഷീനില്‍ തയ്യാറാവുകയാണ് , മുണ്ടിന് നിറവ്യത്യാസം ഉണ്ടാവാതിരിക്കാന്‍ നൂലുകള്‍ 100 ഡിഗ്രി ചൂടില്‍ പുഴുങ്ങി എടുക്കും , പുഴുങ്ങി എടുത്ത നൂല് കൊണ്ട് നെയ്ത് ഉണ്ടാക്കുന്ന മുണ്ടിന്റെ ക്വാളിറ്റി കൂടൂതല്‍ ആയിരിക്കുമെന്നാണ് കോട്ടുക്കാല്‍കോണത്തെ പാരമ്പര്യ തറിയുടെ ഉടമസ്ഥനായ മനോഹരന്‍ പറയുന്നത്.

കേരളത്തിലെ പ്രമുഖ വസ്ത്ര വിപണക്കാര്‍ ആയ കല്ല്യാണ്‍ സില്‍ക്‌സ്, കരിക്കിനേത്ത്, ജയലക്ഷ്മി, പാര്‍ത്ഥാസ് അടക്കം മിക്ക കടകളിലും നിന്നും മലയാളി വാങ്ങി ഉടുക്കുന്നത് മനോഹരന്‍ നേതൃത്വം നല്‍കുന്ന മംഗലയ്ക്കല്‍ കൈത്തറി സഹകര സംഘത്തിലെ ഉല്‍പ്പനങ്ങള്‍ ആണ്. ഓണം വിപണി ലക്ഷമിട്ട് രണ്ട് മാസം മുന്‍പേ ഉല്‍പാദനം ആരംഭിച്ച് കഴിഞ്ഞു. 18000 മുകളില്‍ മുകളില്‍ മുണ്ടുകളും ,സാരികളും നെയ്ത് കഴിഞ്ഞു മനോഹരനും തൊഴിലാളികളും. ഇവരുടെത് അടക്കം 4000 ഓളം നെയ്ത്ത് തറികളാണ് മലയാളികളെ ബാലരാമപുരം മുണ്ട് ചുറ്റിക്കുന്നത്.

നേമത്തെ ട്രാവന്‍കൂര്‍ ടെക്‌സൈല്‍സിലും ഓണവിപണി ലക്ഷ്യമിട്ടുളള മുണ്ട് നിര്‍മ്മാണത്തിലാണ് തൊഴിലാളികള്‍. മുണ്ടുകളോടെപ്പം ബാലരാമപുരം സാരികള്‍ക്കും ആവശ്യക്കാരേറെയാണ്. ബാലരാമപുരം മുണ്ട് നിര്‍മ്മിക്കുന്നത് ഒരു പ്രത്യേക തരം കൂട്ടിലാണ് നൂല് വാങ്ങി നനച്ച് കറ കളഞ്ഞ് റാട്ടില്‍ ചുറ്റി പാവ് ആക്കി മാറ്റും, ശേഷം വലിച്ച് കെട്ടിയ നൂലില്‍ അരിമാവിന്റെ പശയിടും, അതിന് ശേഷം വെളിച്ചെണ തേച്ച് മിനുസം വരുത്തും. അതിന് ശേഷമാണ് തറിയില്‍ മുണ്ട് നെയ്യുക.

തിരുവതാംകൂര്‍ മഹാരാജാക്കന്‍മാരുടെ വസ്ത്രങ്ങള്‍ നെയ്യാന്‍ വേണ്ടി തമിഴ്‌നാട് രാജപാളയത്ത് നിന്ന് എത്തിയ തൊഴിലാളികളാണ് ബാലരാമപുരം മുണ്ടുകളെ അന്തര്‍ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. ആദ്യം കുഴിത്തറിയിലും, പിന്നീട് ഷട്ടില്‍ തറിയിലേക്കും മാറിയ നെയ്ത്ത് ഇപ്പോള്‍ മെഷീന്റെ സഹായത്തോടെയും നടത്തുന്നു. ഓണപുടവയുടെ പര്യായമായ ബാലരാമപുരം മുണ്ടുകള്‍ ഇല്ലാത്ത ഒരു വീടും ഇന്ന് മലയാളകരയിലുണ്ടാലില്ലെന്നാണ് സത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News