നാടിന്റെ വേദനയായി അപൂര്‍വ്വരോഗം ബാധിച്ച കുരുന്നുകള്‍

അപൂർവ രോഗം ബാധിച്ച കുട്ടികൾ നാടിന്റെ വേദനയാകുന്നു. കണ്ണൂർ തോട്ടുമ്മൽ സ്വദേശി സന്തോഷ് കുമാറിന്റെ പതിനൊന്നും ആറും വയസ്സുള്ള കുട്ടികൾക്കാണ് ന്യൂമാൻപിക്ക് ഡിസീസ് എന്ന അപൂർവ രോഗം ബാധിച്ചത്. കുട്ടികളുടെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് നിർധന കുടുംബം.

അഭിനന്ദിന് ഇപ്പോൾ പതിനൊന്ന് വയസ്സാണ്. ആറ് വയസ്സ് വരെ എല്ലാ കുട്ടികളെയും പോലെ ഓടിച്ചാടി നടന്ന കുട്ടിയായിരുന്നു അഭിനന്ദ്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് വിക്ക് വന്നതായിരുന്നു അസുഖത്തിന്റെ തുടക്കം.തുടർന്ന് വളർച്ച കീഴ്പ്പോട്ടായി.അവയവങ്ങൾ ഒന്നൊന്നായി തളർന്നു.ബംഗളൂരുവിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ ഡോക്ടർമാരാണ് ന്യൂമാൻപിക് ഡിസീസ് എന്ന അപൂർവ ജനിതക രോഗമാണിതെന്ന് കണ്ടെത്തിയത്.

അഭിനന്ദിന്റെ അനുജൻ സായന്തിനും ആറാം വയസ്സിൽ സമാന രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.പരിശോധനയിൽ സായന്തിനും രോഗം ഉള്ളതായി സ്ഥിരീകരിച്ചതോടെയാണ് കുടുംബം മാനസികമായി തകർന്നത്.തുടക്കത്തിൽ കണ്ടെത്തിയതിനാൽ സായന്തിന്റെ രോഗം വിദഗ്‌ധ ചികിത്സയിലൂടെ ബേദമാക്കാൻ കഴിഞ്ഞേക്കും.എന്നാൽ ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപ ചിലവ് വരും.കൂലിപ്പണിക്കാരനായ സന്തോഷിന് സുമനസ്സുകൾ സഹായിച്ചാൽ മാത്രമേ മക്കളുടെ ചികിത്സ തുടരാൻ കഴിയൂ.അഭിനന്ദിന്റെയും സായന്തിന്റെയും അച്ഛൻ സന്തോഷ് കുമാറിന്റെ അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായങ്ങൾ അയച്ച് നമുക്ക് ഈ കുടുംബത്തെ സഹായിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News