പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് പാലക്കാട്ടെ കുടുംബശ്രീ പ്രവർത്തകർ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് പാലക്കാട്ടെ കുടുംബശ്രീ പ്രവർത്തകർ. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീയിലൂടെ നടപ്പിലാക്കിയ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ ലഭിച്ച ലാഭ വിഹിതം കുടുംബശ്രീ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

സംസ്ഥാനത്ത് തന്നെ മാതൃകയായ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ ലഭിച്ച ലാഭവിഹിതമാണ് മണ്ണാർക്കാട്ടെ കുടുംബശ്രീ പ്രവർത്തകർ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനായി കൈമാറിയത്. ഒരു വർഷത്തെ ലാഭവിഹിതമായ 6 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

വട്ടിപ്പലിശക്കാരുടെ കൊള്ള അവസാനിപ്പിക്കാനായി ഒരു വർഷം മുമ്പാണ് മുറ്റത്തെ മുല്ല പദ്ധതി ആരംഭിച്ചത്. മിതമായ പലിശയിൽ കുടുംബശ്രീയിലൂടെ നൽകുന്ന വായ്പയുടെ ലാഭത്തിൽ 9 ശതമാനം കുടുംബശ്രീക്കും 3 ശതമാനം പ്രാഥമിക സഹകരണ സംഘങ്ങൾക്കുമാണ്. പദ്ധതിയിലൂടെ ലഭിച്ച ലാഭവിഹിതം പ്രളയബാധിതർക്കായി നൽകിയത് കുടുംബശ്രീയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മറ്റൊരുദാഹരണമാണെന്ന് പദ്ധതിയിൽ കുടുംബശ്രീയുമായി സഹകരിക്കുന്ന മണ്ണാർക്കാട് റൂറൽ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമൻ പറഞ്ഞു

പൈലറ്റ് പദ്ധതിയായി പാലക്കാട്ട് ആരംഭിച്ച മുറ്റത്തെ മുല്ല വൻ വിജയമായതോടെ സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News