തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസ്; ഒത്തു തീർപ്പ് ചർച്ചകൾ തുടരുന്നു

തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസിൽ ഒത്തു തീർപ്പ് ചർച്ചകൾ തുടരുന്നു. പരാതിക്കാരനായ തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുമായി തുഷാർ വെള്ളാപ്പള്ളി ചർച്ചകൾ തുടരും. കോടതിക്ക് പുറത്ത് കേസ് ഒത്ത് തീർക്കാൻ തന്നെയാണ് തുഷാർ വെള്ളാപ്പള്ളിയുടെ നീക്കം. നാസിൽ അബ്ദുല്ലയുമായുള്ള ചെക്ക് കേസ് തീരുംവരെ നാട്ടിലേയ്ക്ക് മടങ്ങില്ലെന്നു തുഷാർ വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അജ്മാൻ പൊലീസിൽ താൻ നൽകിയ ചെക്ക് കേസിൽ മധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്ന് നാസിൽ അബ്ദുല്ല അറിയിച്ചു. എന്നാൽ, ഒത്തു തീർപ്പ് ചർച്ചകളുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും നാസിൽ പറഞ്ഞു. തുഷാറിന്റെയും നാസിലിന്റെയും സുഹൃത്തുക്കളാണ് ചർച്ച നടത്തുന്നത്. ഒത്തു തീർപ്പ് ചർച്ചയിൽ ആറ് കോടി രൂപ വേണമെന്ന നാസിലിന്റെ വാദം തുഷാർ അംഗീകരിക്കാൻ തയ്യാറായില്ല. പരമാവധി മൂന്നര കോടി വരെ നൽകാമെന്നായിരുന്നു തുഷാർ പറഞ്ഞത്. നാസിൽ അബ്ദുള്ള ഇതിന് തയ്യാറാകത്തതിനെത്തുടർന്ന് ചർച്ചകൾ വഴി മുട്ടിയിരുന്നു.ഇതോടൊപ്പം കേസുമായി മുന്നോട്ടുപോകാനുള്ള നടപടികളും തുഷാർ നടത്തുന്നുണ്ട്. അതേ സമയം ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി തുഷാര്‍ വെള്ളാപ്പള്ളി അജ്മാൻ കോടതിയിൽ
അപേക്ഷ നല്‍കിയിട്ടുണ്ട്.

യു എ ഇ പൌരന്റെ പാസ്പോര്‍ട്ട് സമര്‍പ്പിച്ചു സ്വന്തം പാസ്പോര്‍ട്ട് തിരികെ വാങ്ങാന്‍ ആണ് ശ്രമം. യു.എ. ഇ പൗരന്റെ പാസ്പോർട്ടും മറ്റ് രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.തുഷാറിന്‍റെ അപേക്ഷയില്‍ അജ്മാന്‍ കോടതി രണ്ടു ദിവസത്തിനകം തീരുമാനമെടുത്തേക്കും.സ്വദേശിയുടെ പാസ്പോര്‍ട്ടിൻമേലുള്ള ജാമ്യത്തിൽ നാട്ടിലേക്ക് മടങ്ങാനാണ് ശ്രമം.നാട്ടിലേക്കു മടങ്ങിയാല്‍ വിചാരണയ്ക്കും മറ്റുമായി കോടതി വിളിപ്പിക്കുമ്പോൾ യുഎഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും.

തുഷാറിന്റെ ഉടമസ്ഥതയിലുള്ള ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപ കരാറുകാരനായിരുന്ന നാസിൽ അബ്ദുല്ല തനിക്ക് തുഷാർ 90 ലക്ഷം ദിർഹം ഏതാണ്ട് 17 കോടി രൂപ നൽകാനുണ്ടെന്ന് പറഞ്ഞാണ് ചെക്ക് കേസു കൊടുത്തത്. ഇൗ മാസം 20ന് ദുബായിൽ എത്തിയ തുഷാറിനെ ഹോട്ടലിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അജ്മാൻ പൊലീസിന് കൈമാറി. രണ്ടു ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച 10 ലക്ഷം ദിർഹവും പാസ്പോർട്ടും ജാമ്യം നൽകി പുറത്തിറങ്ങിയ തുഷാർ നാസിലുമായി അന്നുതന്നെ നേരിട്ട് ഒത്തു തീർപ്പ് ചർച്ച നടത്തിയിരുന്നു. പ്രശ്നം കോടതിക്ക് പുറത്ത് പറഞ്ഞു തീർക്കുമെന്നായിരുന്നു പിന്നീട് തുഷാർ മാധ്യമങ്ങളോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News