തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് അനുമതി; സുപ്രീംകോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പിനെ തള്ളിക്കൊണ്ട്; സന്ദര്‍ശനം നാളെ

ദില്ലി: ജമ്മു കശ്മീരില്‍ അന്യായ തടങ്കലില്‍ കഴിയുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുമതി.

കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പിനെ മറികടന്നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. തരിഗാമിയെ മോചിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെയാണ് വിധി.

ഇന്ത്യയില്‍ എവിടെയും പോയി ആര്‍ക്കും ആരെയും കാണാമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ ഒരു പൗരന് മറ്റൊരിടത്ത് പോയി ഒരാളെ കാണുന്നത് എങ്ങനെ തടയാനാകുമെന്നും കോടതി ചോദിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനു പിന്നാലെ തടവിലാക്കിയ തരിഗാമിയെ കാണാന്‍ ബന്ധുക്കളെയോ പാര്‍ട്ടി നേതാക്കളെയോ അനുവദിച്ചിട്ടില്ല. തരിഗാമിയെ സന്ദര്‍ശിക്കാന്‍ രണ്ട് തവണ കശ്മീരിലേക്ക് പോയ യെച്ചൂരിയെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയക്കുയായിരുന്നു. തുടര്‍ന്നാണ് ഹേര്‍ബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

അതേസമയം, ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഭരണ ഘടന ബെഞ്ചിന് വിട്ടു. ഹര്‍ജി ഒക്ടോബര്‍ ആദ്യം വാരം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News