ഫഹദിനും അമലാ പോളിനുമെതിരായ കേസ് അവസാനിപ്പിച്ചു; സുരേഷ് ഗോപിക്കെതിരെ നടപടി തുടരും

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ സിനിമാ താരങ്ങളായ ഫഹദ് ഫാസിലിനും അമലാ പോളിനുമെതിരായ കേസ് അവസാനിപ്പിച്ചു.

കേസില്‍ ഫഹദ് ഫാസില്‍ പിഴ അടച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ നിന്ന വാങ്ങിയ വാഹനം അമലാ പോള്‍ കേരളത്തില്‍ എത്തിച്ചിട്ടില്ല. അതിനാല്‍ തന്നെ അമലപോളിനെതിരെ കേരളത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, സുരേഷ് ഗോപിക്കെതിരായ കേസില്‍ നടപടി തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News