പാക്കിസ്ഥാനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കശ്മീരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനെന്ന് രാഹുല്‍ ഗാന്ധി.കേന്ദ്രസര്‍ക്കാരുമായി പല കാര്യങ്ങളിലും എതിര്‍പ്പുണ്ട്. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്നും പാക്കിസ്ഥാനോ മറ്റ് രാജ്യങ്ങളോ ഇതില്‍ ഇടപെടേണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു
കശ്മീരില്‍ ഇന്ത്യനടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ച് പാക്കിസ്ഥാന്‍ യുഎന്നില്‍ നല്‍കിയ നോട്ടീസില്‍ രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍്ശിചതിന് പിന്നാലെയാണ് പാക്കിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണ് എന്നും ആഗോളതലത്തില്‍ തന്നെ ഭീകരരെ പിന്തുണക്കുകയാണ് പാക്കിസ്ഥാനെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാരുമായി പല തലത്തിലും അഭിപ്രായഭിന്നതകള്‍ ഉണ്ടെന്നും എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്നും പാക്കിസ്ഥാനോ മറ്റ് രാജ്യങ്ങളോ ഇല്‍ക്കാര്യത്തില്‍ ഇടപെടേണ്ടെന്നും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ രാഹുലിന് പിന്തുണയുമായി ശശി തരൂരും രംഗത്തെത്തി.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ രീതിയെ ആണ് എതിര്‍ക്കുന്നത്. കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം യുഎന്നില്‍ നല്‍കിയ നോട്ടീസില്‍ രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിച്ച പാക്കിസ്ഥാന്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്ഗ്രസ് രംഗത്തെത്തി. അനാവശ്യമായി രാഹുല്‍ ഗാന്ധിയുടെ പേര് വലിച്ചിഴക്കുകയാണെന്നും കോണ്ഗ്രസ് വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News