‘സാഹോ’ ; സ്വന്തമായി ഇമോജി ലഭിക്കുന്ന ആദ്യ തെലുങ്ക് ചിത്രം

ബ്രഹ്മാണ്ഡ ഹിറ്റ് ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സാഹോ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഈ മാസം 30ന് എത്തുന്ന ചിത്രത്തിനു ഗംഭീര റിസര്‍വേഷനാണ് ലഭിക്കുന്നത്.

സ്വന്തമായി ട്വിറ്റര്‍ ഇമോജി ലഭിക്കുന്ന ആദ്യ തെലുങ്ക് ചിത്രമായി മാറിയിരിക്കുകയാണ് ‘സാഹോ’. #മെമവീ എന്ന് ട്വിറ്ററില്‍ ടൈപ്പ് ചെയ്താല്‍ ഇമോജിയായി മാറും. പ്രഭാസിന്റെ മുഖമുള്ള ഇമോജി ട്വിറ്ററില്‍ ട്രെന്‍ഡാണ്. ആഗ്സ്റ്റ് 31 വരെയാണ് ഈ ഇമോജി ഉപയോഗിക്കാം.

മുന്‍പ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കബാലി, കിംഗ് ഖാന്‍ ഷാരൂഖിന്റെ സീറോ എന്നീ ചിത്രങ്ങള്‍ക്ക് ട്വിറ്ററില്‍ ഇമോജി ഉണ്ടായിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു തെലുങ്ക് ചിത്രത്തിന് ഇമോജി ലഭിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സാഹോ സംവിധാനം ചെയ്യുന്നത് സുജീത്ത് ആണ്.

350 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോയില്‍ ശ്രദ്ധാ കപൂറാണ് നായിക. ലാല്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് മറ്റ് താരങ്ങള്‍.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സാഹോ സുജീത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തില്‍ മൊഴി മാറ്റിയും സാഹോ എത്തുന്നുണ്ട്. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ആര്‍.ഡി. ഇല്യൂമിനേഷന്‍സാണ് ഈ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News