കശ്മീര്‍: തട്ടിക്കൊണ്ടുപോയ 2 നാടോടികളുടെ മൃതദേഹങ്ങള്‍ വെടിയുണ്ടകളേറ്റ നിലയില്‍

ജയ്‌ഷെ മുഹമ്മദ് ഭീകരര്‍തട്ടിക്കൊണ്ടുപോയ 2 നാടോടികളുടെ മൃതദേഹങ്ങള്‍ വെടിയുണ്ടകളേറ്റ നിലയില്‍. ട്രാല്‍ വനമേഖലയില്‍ രണ്ടിടത്തുനിന്നായാണ് കണ്ടെടുത്തത്. അബ്ദുല്‍ ഖാദര്‍ കോഹ്ലി, ബന്ധു മന്‍സൂര്‍ അഹമ്മദ് കോഹ്ലി എന്നിവരെയാണ് തട്ടികൊണ്ടപോയത്. ഇവര്‍ ഗുജ്ജര്‍ സമുദായാംഗങ്ങളായിരുന്നു.

ഓഗസ്റ്റ് 18നു രാത്രി പുല്‍വാമ ജില്ലയിലെ ട്രാലില്‍ അവരുടെ താല്‍ക്കാലിക പാര്‍പ്പിടത്തില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയശേഷം ഭീകരര്‍ നടത്തുന്ന ആദ്യ അതിക്രമമാണിത്. ബാരാമുല്ലയിലെ ചെക്‌പോസ്റ്റിനു നേരെ വെടിയുതിര്‍ത്ത ഭീകരനെ സൈന്യം പിടികൂടി. ഇയാളില്‍ നിന്ന് എകെ47 തോക്കും കണ്ടെടുത്തു.കാശ്മീരില്‍ സ്ഥിതികള്‍ ഇപ്പോഴും പഴേപടിയിലായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here