ജലസംരക്ഷണത്തിന്റെ കാട്ടാക്കട മാതൃക അന്തര്‍ദേശീയ തലത്തില്‍ പോലും ചര്‍ച്ച ചെയ്യപെടുകയാണ് . തോടുകളും കുളങ്ങളും വൃത്തിയാക്കിയും നീര്‍ചാലുകള്‍ തിരിച്ച് പിടിക്കാനും എംഎല്‍എ ഐബി സതീഷ് മുന്‍ കൈയെടുത്ത് നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിക്ക് അന്തര്‍ദേശീയ തലത്തില്‍ പോലും വ്യാപകമായ അംഗീകാരമാണ് ലഭിക്കുന്നത്. ജലസംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയെ ബോധ്യപ്പെടുത്താന്‍ ജല പാര്‍ലമെന്റ് എന്ന നവീനമായ വേദിയൊരുക്കിയാണ് ഇത്തവണ ഐബി സതീഷ് രംഗത്തെത്തുന്നത്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്വത്തോടെ നടക്കുന്ന ജലപാര്‍ലമെന്റ്് വൈവിദ്ധ്യമാര്‍ന്ന ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും വേദിയായി.

സംസ്ഥാനത്ത് തന്നെ ഇതാദ്യമായിട്ടാണ് ജല സരക്ഷണത്തിന്റെ ആവശ്യകത പുതുതലമുറയെ ബോധ്യപ്പെടുത്താന്‍ ജലപാര്‍ലമെന്റ് സംഘടിപ്പിച്ചത്. കാട്ടാക്കട എംഎല്‍എ ഐബി സതീഷ് മുന്‍കൈ എടുത്ത് സംഘടിപ്പിച്ച ജലപാര്‍ലമെന്റില്‍ വിവിധ കോളേജുകളിലേയും
സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളും പരിസ്ഥിതി വിദഗ്ദരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കാളികളായി. ജീവന്റെ അടിത്തറയായ ജലത്തിലെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഗൗരവമായ ചര്‍ച്ചകള്‍ ആണ് നടന്നത്.

വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി .രവീന്ദ്രനാഥ് നയപഖ്യാപനം നടത്തി.പ്രകൃതിയുടെ സന്തുലനം തെറ്റിക്കാന്‍ മനുഷ്യന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുമ്പോന്‍ പ്രക്യതിയുടെ പ്രതിരോധമാണ് സമീപകാലത്ത് നാം കണ്ട പ്രളയവും മണ്ണിടിച്ചിലുമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. മനുഷ്യനോളം പ്രകൃതിയുടെ സന്തുലനം തെറ്റിക്കുന്ന മറ്റൊരു ജന്തുവര്‍ഗ്ഗവും ഭൂമുഖത്ത് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹരിത കേരള മിഷനും, മണ്ണ്് സംരക്ഷണ വകുപ്പും, നീര്‍ത്തട പരിപാലന കേന്ദ്രവും,ഇന്‍സിസ്റ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സും, സാക്ഷരതാ മിഷനും, വിവിധ ത്രിതല പഞ്ചായത്തുകളും, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും ശുചിത്വ മിഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപിപിച്ചിരിക്കുന്നത്. ചോദ്യോത്തര വേളയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രി മറുപടി നല്‍കി.ഐബി സതീഷ് എംഎല്‍എ, ഡോ.ടി എന്‍ സീമ ജില്ലാ കളക്ടര്‍ കെ .ഗോപാലകൃഷ്ണന്‍ എന്നീവര്‍ മറുപടി പറഞ്ഞു .

കേരളത്തിന്റെ ഭൂവിനയോഗവും ജലസംരക്ഷണവും എന്ന വിഷയത്തിലെ ശ്രദ്ധക്ഷണിക്കലിന് പരിസ്ഥിതി വിദഗ്ദര്‍ മറുപടിയും മാര്‍ഗ്ഗരേഖയും അവതരിപ്പിച്ചു.പരിസ്ഥിതി സംരക്ഷണവും യുവതലമുറയും എന്ന വിഷയത്തിലെ വിവിധ സബ്മിഷനുകള്‍ക്ക് വിക്ടഴേസ് ചാനല്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടക്കട, പി.ബിജു,പിഎസ് ശ്രീകല എന്നീവര്‍ മറുപടി നല്‍കി.

എങ്ങനെ നമ്മള്‍ അതിജീവിക്കും എന്ന പ്രത്യേക സെകഷനില്‍ ജിഎസ് പ്രദീപ് വിഷയം അവതരിപ്പിച്ചു. സാമാപന സെക്ഷന്‍ എംപി അടൂര്‍ പ്രകാശ് ഉത്ഘാടനം ചെയ്യും. വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി എന്ന കാട്ടക്കട എംഎല്‍എ ഐബി സതീഷ് ആവിഷ്‌കരിച്ച പദ്ധതി അന്തര്‍ദേശീയ വേദികളിലടക്കം ചര്‍ച്ച ചെയ്യപെട്ട് കൊണ്ടിരിക്കുകയാണ്