നിയമ വിദ്യാര്‍ഥിനിയെ കാണാതായി. സംഭവത്തില്‍ ബിജെപി മുന്‍ എംപി സ്വാമി ചിന്മയാനന്ദിനെതിരെ കേസ്. തട്ടിക്കൊണ്ടുപോകല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. ലക്‌നൗവില്‍ സ്വാമി സുഖ്‌ദേവാനന്ദ് കോളജിലെ വിദ്യാര്‍ഥിനിയെയാണു കാണാതായത്. കോളജ് മാനേജ്‌മെന്റിലെ ഉന്നതരായ ചിലര്‍ ചൂഷണം ചെയ്യുന്നുവെന്ന് പെണ്‍കുട്ടി വിഡിയോ പോസറ്റ് ചെയ്തിരുന്നു. പിന്നാലെ വിദ്യാര്‍ഥിനിയെ കാണാതായി.

സ്വാമി ചിന്മയാനന്ദ് ആണ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ്. ചിന്മയാനന്ദിനെതിരെ ലൈംഗിക ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. ഇതില്‍ പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ല. കോളജ് ക്യാംപസിലുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്നാണു പിതാവിന്റെ ആരോപണം.