തരിഗാമിയെ കാണാൻ യെച്ചൂരി നാളെ കശ്മീരിലേക്ക്‌

കശ്മീരിൽ വീട്ടുതടങ്കലിൽ ഉള്ള മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ നാളെ പോകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്.

മടങ്ങിവന്ന ശേഷം സത്യവാങ്മൂലം നൽകുമെന്നും യെച്ചൂരി വ്യക്തമാക്കി. അതോടൊപ്പം കശ്മീരിൽ പോകുമ്പോൾ സഹായിയെ കൂടെ കൊണ്ടുപോകാൻ കശ്മീർ ഗവർണറോട് അനിമതി തേടിയിട്ടുണ്ടെന്നും, കശ്മീരിൽ എത്തിയ ശേഷം സാഹചര്യങ്ങൾ അനുസരിച്ചാകും മടക്കയാത്രയെന്നും യെച്ചൂരി ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here