വധശിക്ഷ ഒഴിവാക്കാന്‍ 8 കാരണം ; ശിക്ഷിക്കാന്‍ ‘ലാസ്റ്റ് സീന്‍ തിയറി’യും

തൂക്കുകയറില്‍നിന്ന് പ്രതികള്‍ക്ക് രക്ഷയായത് പ്രായക്കുറവും മുന്‍കാല ജീവിതവും. വധശിക്ഷ ഒഴിവാക്കാന്‍ കോടതി പറഞ്ഞത് എട്ട് കാരണങ്ങള്‍. വിധിന്യായത്തില്‍ ഇവ വിശദീകരിക്കുന്നതി അത്യപൂര്‍വം. വധശിക്ഷ നല്‍കുന്നത് അവസാനം വരെ പരിഗണിച്ചു. കേസിലുള്‍പ്പെടുമ്പോള്‍ ഒന്നാംപ്രതി ഷാനു ചാക്കോയ്ക്ക് 26 വയസ്സായിരുന്നു. പ്രതികളെല്ലാം 28 വയസ്സില്‍ താഴെയുള്ളവരാണ്. ആര്‍ക്കും തന്നെ ക്രിമിനല്‍ പശ്ചാത്തലമില്ല. കെവിന്റെ മുറിവുകളില്‍ നിഷ്ഠൂരമായ ആക്രമണം ഉണ്ടായതായി പറയാനാകില്ല. പ്രതികള്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കപ്പെടേണ്ടവരല്ല. അവര്‍ ജീവിതം തുടങ്ങുന്നതേയുള്ളൂ. തെറ്റുതിരുത്താന്‍ അവസരം നല്‍കണം എന്നീ കാരണ്ങ്ങളാണ്് കോടതി പരിഗണിച്ചത്.് കൊലക്കുറ്റം ചുമത്താന്‍ കോടതി ആശ്രയിച്ചത ‘ലാസ്റ്റ് സീന്‍ തിയറി. അവസാനമായി കണ്ട രണ്ടുപേരില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ രണ്ടാമത്തെയാള്‍ സമാധാനം പറയണം്. തട്ടിക്കൊണ്ടു പോയവര്‍ കൊലയാളികള്‍ എന്ന തത്വവും കോടതി വിധിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News