കത്തി തുടങ്ങി, ഭൂമിയുടെ രണ്ടാം ശ്വാസകോശവും

ആമസോണ്‍ മഴക്കാടുകള്‍ക്ക് പുറമെ ആഫ്രിക്കയിലും കാട്ടുതീ . നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭൂപടത്തിലാണ് ആഫ്രിക്കയിലും കാട്ടുതീ പടരുന്നതായി വ്യക്തമാക്കുന്നത്. കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ പടരുന്നത്. ആമസോണ്‍ ഭൂമിയുടെ ശ്വാസകോശമാണെങ്കില്‍ കോംഗോ ബേസിന്‍ എന്നറിയപ്പെടുന്ന കാടുകള്‍ ഭൂമിയുടെ രണ്ടാം ശ്വാസകോശമാണ്്. കാട്ടുതീ ഓരോ ദിവസവും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കോംഗോ നദീതട കാടുകളില്‍ തീ പടരുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. കോംഗോ, ഗാബണ്‍, കാമറൂണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലായി 33 ലക്ഷം ചതുരശ്ര കിലോമീറ്ററായി പരന്നുകിടക്കുന്നതാണ് ഈ മഴക്കാടുകള്‍. അപൂര്‍വ്വയിനം ജീവിവര്‍ഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ കാടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News