ആസിയാന് 10 വര്‍ഷം ; കേരളത്തില്‍ പൂട്ടിയത് 3000 റബര്‍ കട, കര്‍ഷകര്‍ ദുരിതത്തില്‍

ആസിയാന് 10 വര്‍ഷം പൂര്‍ത്തിയായി.റബര്‍ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും നടന്നു.കേരളത്തില്‍ 3000ത്തോളം റബര്‍ കടകള്‍ അടച്ചുപൂട്ടി.തൊഴില്‍ നഷ്ടമായത് 6000 പേര്‍ക്ക്.വിലയിടിവില്‍ ദുരിതത്തിലായത് പതിനായിരക്കണക്കിന് കര്‍ഷകര്‍. റബര്‍ ഷീറ്റ് ശേഖരിച്ച് വന്‍കിടക്കാര്‍ക്ക് കൈമാറിയിരുന്ന കടകളാണ് അടച്ചുപൂട്ടിയത്. 2009 ഓഗസ്ത് 13ന് ഒപ്പിട്ട ആസിയാന്‍ കരാര്‍ 2010 ജനുവരി ഒന്നമുതലാണ് നടപ്പായത്.

അന്ന് വില ഒരുകിലോ റബറിന് 245 രൂപ . ഉല്‍പാദനമാകട്ടെ 10 ലക്ഷം ടണ്ണും. അഞ്ചുവര്‍ഷത്തിനിടെ റബറിന്റെ വില 90 രൂപവരെ താഴ്ന്നു. ഇന്ന് കിലോയ്ക്ക് 140 രൂപ. റബര്‍കൃഷി ലാഭകരമാകണമെങ്കില്‍ 172 രൂപയെങ്കിലും കിട്ടുമെന്ന് റബര്‍ ബോര്‍ഡിന്റെ പഠനം . വില കുറഞ്ഞതോടെ പ്ലാന്റേഷനുകള്‍ പലതും പൂട്ടി. കര്‍ഷകര്‍ റബര്‍ വെട്ടി വാഴയും മറ്റ് കൃഷികളും തുടങ്ങി. 10 ലക്ഷം ടണ്‍ ഉല്‍പാദനം ഉണ്ടായിരുന്നത് ആറ് ലക്ഷമായി കുറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News